പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെൻറ്: ആദ്യഘട്ട അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു

study kit
study kit

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തി വരുന്ന രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ ആദ്യഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

tRootC1469263">

അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത അലോട്ട്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 1 ന് പ്രവേശനത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസ്സിലുള്ള ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നേരിട്ട് ഹാജരായി കോഴ്‌സ് ഫീസ് ഒടുക്കി പ്രവേശനം നേടണം.

Tags