വളര്‍ത്തുനായയെ അയല്‍വാസി ക്രൂരമായി വെട്ടി കൊലപ്പെടുത്തിയതായി പരാതി

police8
police8

നായ തുടലു പൊട്ടിച്ച് അയല്‍വാസിയുടെ വീട്ടിലെത്തിയതായിരുന്നു കൊലയ്ക്ക് കാരണം.

തിരുവനന്തപുരം പാറശ്ശാല കോടങ്കരയില്‍ വളര്‍ത്തുനായയെ അയല്‍വാസി വെട്ടി കൊലപ്പെടുത്തിയതായി പരാതി. ബിജുവിന്റെ വളര്‍ത്തുനായയെ സമീപവാസി അഖിലാണ് വെട്ടിക്കൊലപ്പെടുത്തിയത്. 

നായ തുടലു പൊട്ടിച്ച് അയല്‍വാസിയുടെ വീട്ടിലെത്തിയതായിരുന്നു കൊലയ്ക്ക് കാരണം. അയല്‍വാസി ബിജുവിനെ മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്.പാറശാല പൊലീസ് കേസെടുത്തു

Tags