പെരിയ ഇരട്ടക്കൊലക്കേസ് : കൃത്യത്തിൽ പങ്കില്ല എന്ന സി.പി.എമ്മിന്റെ വാദം അവരുടെ പതിവുപല്ലവിയെന്ന് സതീശൻ
Jan 3, 2025, 14:10 IST
കൊച്ചി: സി.പി.എം തീവ്രവാദസ്വഭാവമുള്ള സംഘടനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാസർകോട് പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഭാവി പരിപാടികൾ കുടുംബവുമായി ആലോചിച്ച് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൃത്യത്തിൽ പങ്കില്ല എന്ന സി.പി.എമ്മിന്റെ വാദം അവരുടെ പതിവുപല്ലവിയാണ്. അവരുടെ സ്ഥിരം രീതിയാണത്. വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകും.
ക്രൂര കൊലപാതകമാണ് നടത്തിയത്. സന്നദ്ധ പ്രവർത്തനം വഴി സമൂഹത്തിൽ സ്വാധീനം ലഭിച്ചുവരുന്ന ചെറുപ്പക്കാരെയാണ് കൊലപ്പെടുത്തിയത്. രാഷ്ട്രീയവൈരാഗ്യം മൂലമാണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി വെള്ളിയാഴ്ചയാണ് ശിക്ഷ വിധിച്ചത്.