പെരിയ ഇരട്ടക്കൊല കേസ് വിധി അന്തിമമല്ല, കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കണ്ട : പി.ജയരാജൻ

Periya double murder case verdict is not final, don't scare communists by showing jail: P. Jayarajan
Periya double murder case verdict is not final, don't scare communists by showing jail: P. Jayarajan

കണ്ണൂർ :പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ വിയ്യൂർ ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു. മുൻ ഉദുമ എം.എൽ.എ കെ വി കു‍ഞ്ഞിരാമൻ ഉൾപ്പെടെയുള്ള പ്രതികളെയാണ് വൻസുരക്ഷാ സന്നാഹങ്ങളോടെ കണ്ണൂരിലെത്തിച്ചത്.

periya

സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ പ്രതികളെ കാണാൻ പള്ളിക്കുന്നിലെ ജയിലിന് മുൻപിൻ എത്തിയിരുന്നു. കോടതിവിധി അന്തിമമല്ലെന്നും കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കണ്ടെന്നും  ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

 സിപിഎമ്മുക കാർ  കൊല്ലപ്പെടുമ്പോൾ മാധ്യമങ്ങളുടെ  ധാർമിക ബോധം കാശിക്കുപോയോയെന്നും ജയരാജൻ ചോദിച്ചു.കമ്യൂണിസ്റ്റുകാർ കൊല്ലപ്പെടേണ്ടവരാണന്നാണോ ധാരണയെന്നും ജയരാജൻ പറഞ്ഞു. പ്രതികളെ ജയിലിലെത്തിക്കുന്ന സമയം മുദ്രാവാക്യം വിളികളുമായി സിപിഎം പ്രവർത്തകർ ജയിലിന് പുറത്തുണ്ടായിരുന്നു.

വിചാരണ കോടതിയായ കൊച്ചി സിബിഐ കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് മാറ്റം. ബന്ധുക്കൾക്കടക്കം വന്നുകാണാൻ കണ്ണൂരിലേക്ക് മാറ്റണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു, ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് വിയ്യൂരിൽ നിന്നും കണ്ണൂരിലേക്കുള്ള ജയിൽ മാറ്റം.

Tags