പെരിയ ഇരട്ടക്കൊലക്കേസ് : അപ്പീൽ പോകുമെന്ന് സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ

Periya double murder case: CPM Kasaragod district secretary MV Balakrishnan will appeal
Periya double murder case: CPM Kasaragod district secretary MV Balakrishnan will appeal

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊല കേസിൽ   എംഎൽഎ കെവി കുഞ്ഞിരാമനടക്കം കുറ്റക്കാരനായ സാഹചര്യത്തിൽ അപ്പീൽ ഹർജിയുമായി മേൽക്കോടതിയെ സമീപിക്കുമെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

സിബിഐയുടേത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടി നേതാക്കൾക്ക് വേണ്ടി മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും ബാലകൃഷ്ണൻ അറിയിച്ചു.

മുൻ എംഎൽഎ കുഞ്ഞിരാമൻ, ഏരിയാ സെക്രട്ടറി മണികണ്ഠൻ, പ്രാദേശിക നേതാക്കളയ രാഘവൻ വെളുത്തോളി, ഭാസ്കരൻ വെളുത്തോളി, കെ മണികണ്ഠൻ എന്നിവർക്കെതിരെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തിയെന്ന കുറ്റമാണ് തെളിഞ്ഞത്.

ഒന്നാം പ്രതി സിപിഎം പെരിയ ലോക്കൽ കമ്മിറ്റിയംഗം പീതാംബരനെതിരെ കൊലക്കുറ്റവും ഗൂഢാലോചനയുമടക്കം എല്ലാ കുറ്റങ്ങളും തെളിഞ്ഞു. കേസിൽ സിബിഐ പ്രതികളാക്കിയ 10 പേരെ വെറുതെ വിട്ട കോടതി, കുറ്റക്കാരായ 14 പേർക്കെതിരെ ശിക്ഷാ വിധി ജനുവരി മൂന്നിന് പുറപ്പെടുവിക്കും.

Tags