പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ 60 ലധികം പേര്‍ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസ് ; ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകും

police8
police8

പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയ കേസില്‍ ഇന്നലെ അഞ്ച് പേരുടെ അറസ്റ്റ് ആണ് ഇലവുംതിട്ട പൊലീസ് രേഖപ്പെടുത്തിയത്

പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ 60 ലധികം പേര്‍ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. 13 വയസ്സ് മുതല്‍ ചൂഷണത്തിന് ഇരയായി എന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയ കേസില്‍ ഇന്നലെ അഞ്ച് പേരുടെ അറസ്റ്റ് ആണ് ഇലവുംതിട്ട പൊലീസ് രേഖപ്പെടുത്തിയത്. പത്തനംതിട്ട, കോന്നി തുടങ്ങി ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സിഡബ്ല്യുസിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചത്. ശാസ്ത്രീയമായ തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 18 വയസ്സുണ്ട്. രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സിഡബ്ല്യുസി വഴി പൊലീസിന് ലഭിച്ചത്. കായിക താരമായ പെണ്‍കുട്ടിയെ ചൂഷണം ചെയ്തവരില്‍ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.  

Tags