പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസ് കാറിലിടിച്ച് ദമ്പതികൾ മരിച്ച സംഭവം ; ഡ്രൈവർ അറസ്റ്റിൽ

arrest
arrest

പത്തനംതിട്ട : കെഎസ്ആർടിസി ബസ് കാറിലിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ നിജിലാലിനെ അറസ്റ്റ് ചെയ്തു. അപകടത്തിൽ റാന്നി പഴവങ്ങാടി സ്വദേശികളായ വി.ജി. രാജൻ (56) രാജന്റെ ഭാര്യ റീന രാജൻ (53) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇവരുടെ മകളും മൂന്നര വയസ്സുകാരിയായ കൊച്ചുമകളും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.

പുല്ലാട് മുട്ടുമണ്ണിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. തിരുവല്ലയിൽ നിന്ന് പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Tags