'താൻ ശബ്ദമുയർത്തുന്നത് പാർട്ടിക്ക് വേണ്ടിയാണ്, വിശ്രമം ജീവിതം നയിക്കാൻ ആരും പറയേണ്ട' : പത്തനംതിട്ട സമ്മേളനത്തിലെ വിമര്‍ശനത്തിന് മറുപടിയുമായി ജി സുധാകരന്‍

G Sudhakaran on the PV Anwar controversy
G Sudhakaran on the PV Anwar controversy

ആലപ്പുഴ : പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ  വിമർശനങ്ങൾക്ക് മറുപടിയുമായി ജി സുധാകരൻ രംഗത്ത്.താൻ ശബ്ദമുയർത്തുന്നത് പാർട്ടിക്ക് വേണ്ടിയാണ്.വിശ്രമം ജീവിതം നയിക്കാൻ ആരും പറയേണ്ട.

വിശ്രമം ജീവിതം നയിക്കാൻ ഉദ്ദേശിക്കുന്നില്ല.62 വർഷമായിപാർട്ടിയുടെ ആശയം പ്രചരിപ്പിക്കുന്നയാളാണ്..തന്‍റെ  ശബ്ദം ഉയരാതിരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. അവർക്ക് താൻ വിശ്രമ ജീവിതം നയിക്കണമായിരിക്കും..പത്തനംതിട്ടയിൽ എറിഞ്ഞകല്ല് അവിടെ തന്നെ കിടക്കുകയാണ്..ഇവിടെ വീണിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനങ്ങൾ ഇല്ലാതെ താൻ 42 വർഷങ്ങൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു.തനിക്കെതിര പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം.

അതായളെകൊണ്ട് ആരോ പറയിപ്പിച്ചതാണ്,  ഈ അസുഖം ആലപ്പുഴയിൽ ആയിരുന്നു  ഇപ്പോൾ പത്തനംതിട്ടയിലേക്കും വ്യാപിച്ചു..നാല് വർഷത്തിൽ ഞാൻ 1480 പൊതു പരിപാടികളിൽ പങ്കെടുത്തു. എല്ലാം ആലപ്പുഴ ജില്ലയിലായിരുന്നു.ഇതാണോ വിശ്രമ ജീവിതമെന്നും ജി സുധാകരൻ ചോദിച്ചു.

Tags