നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു
Jan 2, 2025, 06:34 IST
സൗദി എയര്‍ലൈന്‍സില്‍ റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി ഷാവേജാണ് മരിച്ചത്. സൗദി എയര്‍ലൈന്‍സില്‍ റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു.
വിമാനത്തില്‍വെച്ച് ഷാവേജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നെടുമ്പാശേരിയില്‍ വിമാനമിറങ്ങി ഉടന്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.