പരിപ്പുവട കഴിക്കുന്നതിനി‌ടെ നാവിൽ എന്തോ തടഞ്ഞു, നോക്കിയപ്പോൾ കണ്ടത് കുപ്പിച്ചില്ല്; മലപ്പുറത്ത് ഭക്ഷ്യ സുരക്ഷാ ഓഫീസർക്ക് പരാതി

പരിപ്പുവട കഴിക്കുന്നതിനി‌ടെ നാവിൽ എന്തോ തടഞ്ഞു, നോക്കിയപ്പോൾ കണ്ടത് കുപ്പിച്ചില്ല്; മലപ്പുറത്ത് ഭക്ഷ്യ സുരക്ഷാ ഓഫീസർക്ക് പരാതി
parippuvada
parippuvada

മലപ്പുറം: മലപ്പുറത്ത് പരിപ്പുവടയിൽ നിന്ന് കുപ്പിച്ചില്ല് കിട്ടിയെന്ന് പരാതി. നിലമ്പൂരിലെ ഒരു ചായക്കടയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് കുപ്പിച്ചില്ല് കണ്ടത്. ചക്കാലക്കുത്ത് റിട്ട. എസ്ഐ ടി പി ശിവദാസനാണ് പരിപ്പുവടയിൽ കുപ്പി ചില്ല് കിട്ടിയത്. 

ഇന്നലെ രാത്രി 7ന് ശിവദാസൻ നിലമ്പൂർ വി കെ റോഡിൽ സ്വകാര്യ ആശുപത്രിയ്ക്ക് സമീപം ചായക്കടയിൽ നിന്ന് മൂന്ന് വടയും ഒരു കട്ലൈറ്റും വാങ്ങി. വീട്ടിലെത്തി വട ഭക്ഷിച്ചപ്പോൾ എന്തോ നാവിൽ തടഞ്ഞു. കല്ലാണെന്ന് കരുതി എടുത്ത് നോക്കിയപ്പോൾ കണ്ടത് കുപ്പിച്ചില്ലായിരുന്നു. സംഭവത്തിൽ നിലമ്പൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർക്ക് പരാതി നൽകി.

tRootC1469263">

Tags