പാലക്കാട് കിടപ്പുരോഗിയെ തെരുവുനായ കടിച്ചു

dog
dog

പാലക്കാട്: വടക്കഞ്ചേരി ഗ്രാമം റോഡില്‍ പുളിമ്പറമ്പില്‍ കിടപ്പു രോഗിയായ വീട്ടമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റു. പുളിമ്പറമ്പ് വിശാലത്തിനാണ് (55) കടിയേറ്റത്. വീടിനു മുന്‍പിലെ ചായ്പില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന വിശാലത്തെ ഓടിയെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. ബഹളം വെച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ എത്തിയാണ് നായയെ ഓടിച്ചത്. 

tRootC1469263">

കൈയില്‍ ആഴത്തില്‍ മുറിവേറ്റ വിശാലത്തിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. വടക്കഞ്ചേരി വെറ്റിനറി സര്‍ജനെത്തി ജഡം മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

Tags