പാലക്കാട് തീപിടിത്തം ; ആക്രിക്കട പൂർണ്ണമായി കത്തിനശിച്ചു
പാലക്കാട് തീപിടിത്തം ; ആക്രിക്കട പൂർണ്ണമായി കത്തിനശിച്ചു
Nov 3, 2025, 18:57 IST
പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് പാറപ്പുറത്ത് പ്രവർത്തിച്ചിരുന്ന ഒരു ആക്രിക്കടക്ക് തീപിടിച്ച് കട പൂർണ്ണമായും കത്തിനശിച്ചു. പഴയ ഫ്രിഡ്ജിന്റെ പൊളിച്ചുവെച്ച ഭാഗങ്ങൾക്കാണ് ആദ്യം തീപിടിച്ചത്. ഇത് പിന്നീട് അതിവേഗം ആളിക്കത്തുകയായിരുന്നു.
വിവരമറിഞ്ഞതിനെ തുടർന്ന് 4 യൂണിറ്റ് ഫയർ ഫോഴ്സ് സംഭവസ്ഥലത്തെത്തി. അഗ്നിബാധയെത്തുടർന്ന് പ്രദേശത്ത് കട്ടിയുള്ള കറുത്ത പുക പടർന്നു. അപകട സാധ്യത കണക്കിലെടുത്ത്, ആക്രിക്കടയ്ക്ക് മുന്നിലെ വീട്ടുകാരെ അധികൃതർ താത്കാലികമായി ഒഴിപ്പിച്ചിട്ടുണ്ട്.
tRootC1469263">.jpg)

