പാലക്കാട് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
Dec 17, 2024, 15:00 IST
പാലക്കാട്: വല്ലപ്പുഴയിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. മുകില(62), മകൻ നിഷാന്ത്(39) എന്നിവരെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പട്ടാമ്പി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കൊച്ചിയിലെ മംഗളവനത്തിൽ ഡിസംബർ 14ന് കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. ജാർഖണ്ഡിലെ വെസ്റ്റ് സിങ്‌ഭും ജില്ലക്കാരനായ ബഹാദൂർ സൻഡി (30) ലാണ് മരിച്ചത്. സൻഡിയുടെ ഭാര്യയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സിഎംആർഎഫ്‌ഐ ഓഫീസിന് മുൻവശത്തുള്ള ഗേറ്റിൽ കോർത്ത നിലയിലായിരുന്നു മൃതദേഹം.