പാലക്കാട് വാഹനാപകടത്തിൽ ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം

accident-alappuzha
accident-alappuzha

പാലക്കാട്: കല്ലടിക്കോട് ദേശീയപാതയിൽ കാറിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കളപ്പാറ സ്വദേശി ലിസിയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ലിസിയും മകൻ ടോണി തോമസും യാത്ര ചെയ്തിരുന്ന ബൈക്ക് കാറിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.

tRootC1469263">

കാറിനെ ഓവർ ടേക്ക് ചെയ്ത് ദേശീയ പാതയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്ക് മുന്നിലൂടെ പോയ ഓട്ടോ കണ്ട് വെട്ടിക്കുകയായിരുന്നു. ഇതിനിടയിൽ ബൈക്കിന് പിന്നിലിരുന്ന ലിസി തെറിച്ച് റോഡിലേക്ക് വീണു. നിയന്ത്രണം വിട്ട ഓട്ടോ ലിസിയെ തട്ടി റോഡിൽ മറിഞ്ഞു. ഈ സമയം, ഇതുവഴി വന്ന പിക്കപ്പ് വാൻ ലിസിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.

ഇതിനിടയിൽ ലിസി സഞ്ചരിച്ചിരുന്ന ബൈക്ക് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച കാറും നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്കിൽ നിന്ന് ലിസി തെറിച്ച് വീണതിന് പിന്നാലെയുണ്ടായ കൂട്ട അപകടത്തിൽ നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ നാലോളം പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ലിസിയെ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Tags