പാലക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു
Jan 3, 2025, 15:45 IST
പാലക്കാട്: വടക്കഞ്ചേരി ചുവട്ട്പാടത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോട്ടയം പാമ്പാടി സ്വദേശി സനലാണ്(25) മരിച്ചത്. സനലിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ലിവിയോണിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. സനൽ ബാംഗ്ലൂരിലേക്ക് പോകും വഴിയായിരുന്നു അപകടം. അതേസമയം, ഈ സ്ഥലത്ത് മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.