പാലക്കാട് മരണമടഞ്ഞ നാലു സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഖബറടക്കം ഇന്ന്

dead
dead
രണ്ട് മണിക്കൂറോളം പൊതുദര്‍ശനം ഉണ്ടാകും.

കല്ലടിക്കോട് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ഖബറടക്കം ഇന്ന് നടക്കും. പുലര്‍ച്ചെ അഞ്ച് മണിയോടെ ജില്ലാ ആശുപത്രിയില്‍ നിന്ന് മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് ആറോടെ വീടുകളിലെത്തും. രണ്ട് മണിക്കൂറോളം ഇവിടെ പൊതുദര്‍ശനം ഉണ്ടാകും.

തുടര്‍ന്ന് 08.30 ഓടെ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരും. പത്ത് മണിവരെ ഇവിടെ പൊതുദര്‍ശനത്തിനുവെച്ച ശേഷം ഖബറടക്കത്തിനായി തുപ്പനാട് ജുമാമസ്ജിദിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കും. ഉറ്റസുഹൃത്തുക്കള്‍ക്ക് ഇവിടെ ഒരുമിച്ച് അന്ത്യവിശ്രമമൊരുക്കും. അതേസമയം, കുട്ടികള്‍ പഠിച്ചിരുന്ന കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കില്ല. വെള്ളിയാഴ്ച ആയതിനാലും നാല് മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാലുമാണ് സ്‌കൂളിലെ പൊതുദര്‍ശനം വേണ്ടെന്നുവെച്ചതെന്നാണ് കുട്ടികളുടെ ബന്ധുക്കള്‍ അറിയിച്ചത്.

Tags