മൂന്നാറില്‍ ഷൂട്ടിങ് വാഹനത്തിന് നേരെ പടയപ്പയുടെ ആക്രമണം
Dec 14, 2024, 07:54 IST


ആനയുടെ പരാക്രമത്തില്‍ രണ്ട് കാറുകള്‍ക്കും ഒരു ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചു.
മൂന്നാറില്‍ ഷൂട്ടിങ് വാഹനത്തിന് നേരെ പടയപ്പയുടെ പരാക്രമം. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് പടയപ്പ പാഞ്ഞെത്തുകയായിരുന്നു. ആനയുടെ പരാക്രമത്തില്‍ രണ്ട് കാറുകള്‍ക്കും ഒരു ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചു. സെലന്റ് വാലിയില്‍ നടക്കുന്ന സീരിയല്‍ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുപതിലധികം വാഹനങ്ങള്‍ക്കിടയിലേക്കാണ് പടയപ്പ പാഞ്ഞെത്തിയത്.
സെലന്റ് വാലി റോഡില്‍ കുറ്റിയാര്‍വാലിക്ക് സമീപം വച്ചായിരുന്നു സംഭവം. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ആര്‍.ആര്‍.റ്റി ഡെപ്യൂട്ടി റേയിഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തി.