കാടാമ്പുഴ ഭഗവതി ദേവസ്വത്തിലെ 35 വർഷത്തെ സർവീസിൽ നിന്നും വിരമിക്കുന്ന ക്ഷേത്രം സൂപ്രണ്ട് പി വിക്രമന് യാത്രയയപ്പ് നൽകി


മലപ്പുറം : കാടാമ്പുഴ ഭഗവതി ദേവസ്വത്തിലെ 35 വർഷത്തെ സർവീസിൽ നിന്നും വിരമിക്കുന്ന ക്ഷേത്രം സൂപ്രണ്ട് പി വിക്രമന് കാടാമ്പുഴ ദേവസ്വം നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ദേവസ്വം റെസ്റ്റ് ഹൗസ് ഹാളിൽ വെച്ച് സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടി
എക്സിക്യൂട്ടീവ് ഓഫീസർ ടി ബിനേഷ് കുമാർ ഉത്ഘാടനം ചെയ്തു.
ദേവസ്വം എഞ്ചിനീയർ കെ വിജയകൃഷ്ണൻ അധ്യക്ഷനായി. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി സി ബിജു, ദേവസ്വം സൂപ്രണ്ട് പി പി മീര, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പുതുമന മഠം ഹരി എമ്പ്രാന്തിരി, കെ വേണുഗോപാൽ, വി ശിവകുമാർ, പി ഉണ്ണികൃഷ്ണൻ , പി വിജയൻ,
പി കെ ബാലകൃഷ്ണൻ, സി വി അച്യുതൻ കുട്ടി വാര്യർ, പി ജയപ്രകാശ് , പി ഹരിദാസൻ,മുരളീധരൻ കൊളത്തൂർ, സി ആനന്ദവല്ലി, ഡോ. സീന അനിൽ, സി രവികുമാർ, ഉണ്ണികൃഷ്ണൻ, സി രാജേഷ്, കെ ഹരിചന്ദ്രൻ,
കെ വാസുദേവൻ, പി രഘു എന്നിവർ സംസാരിച്ചു.
പി വിക്രമൻ മറുപടി പ്രസംഗം നടത്തി. ദേവസ്വത്തിന്റെ സ്നേഹോപഹാരം എക്സിക്യൂട്ടീവ് ഓഫീസർ കൈമാറി. ദേവസ്വം മാനേജർ പി കെ രവി സ്വാഗതവും പി പി മീര നന്ദിയും പറഞ്ഞു.