14 കാരന് അമിത ഡോസ് മരുന്ന് നൽകി ; തിരുവനന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാരന് സസ്‌പെൻഷൻ

Historical Achievement: Thiruvananthapuram Medical College Department of Emergency Medicine Center of Excellence
Historical Achievement: Thiruvananthapuram Medical College Department of Emergency Medicine Center of Excellence

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 14 കാരന് അമിത ഡോസ് മരുന്ന് നൽകിയ ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയ സാജുവിനെയാണ് സസ്പെൻഡ് ചെയ്തത്. അപസ്മാരം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് 14 വയസുകാരനും അമ്മയും ആശുപത്രിയിൽ എത്തിയത്.

ആശുപത്രിയിൽ നിന്ന് ഡോക്ടർ നൽകിയ മരുന്ന് കഴിച്ചതിന് ശേഷം കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു. പിന്നീടാണ് ഡോക്ടർ പറഞ്ഞതിനേക്കാൾ കൂടുതൽ ഡോസ് മരുന്ന് ഫാർമസിയിൽ നിന്ന് നൽകിയതായി മനസിലായത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി എത്തിയതോടെ മരുന്നിന്റെ ഡോസ് ഫാർമസിയിൽ നിന്ന് മാറി നൽകിയെന്ന് ഡോക്ടർ സമ്മതിക്കുകയായിരുന്നു.

Tags