ഒറ്റപ്പാലത്ത് ബലിയിടാനിറങ്ങിയ സത്രീ കുളത്തിൽ വീണു, പതിനാലുകാരൻ രക്ഷകനായി


ഒറ്റപ്പാലം: ഒറ്റപ്പാലം പാലപ്പുറം കിഴക്കേപ്പാട്ട് വാരിയത്ത് പ്രജ്വലിന്റെ (14) ധൈര്യം രക്ഷിച്ചത് 66-കാരിയുടെ ജീവൻ . ബലിയിടാനിറങ്ങി ആഴമേറിയ ക്ഷേത്രക്കുളത്തില്‍ മുങ്ങിപ്പോവുകയായിരുന്ന പാലപ്പുറം അങ്ങാടിയില്‍ വീട്ടില്‍ ശാന്തകുമാരിയാണ് (66) പ്രജ്വലിന്റെ സമയോചിത ഇടപെടലില്‍ രക്ഷപ്പെട്ടത്.ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. മകരമാസത്തിലെ വാവായിരുന്നതിനാല് ബലിയിടാനാണ് ശാന്തകുമാരി പാലപ്പുറം
വിഷ്ണുക്ഷേത്രക്കുളത്തില് എത്തിയത്. ബലിയിട്ടശേഷം വെള്ളത്തിലിറങ്ങി ഇല പുറകിലേക്കിടുന്നതിനിടെ കാല്‍വഴുതി ചെളിയിലകപ്പെടുകയായിരുന്നു. വാഴയില വെട്ടാന്‍ കുളത്തിന് സമീപം വന്നതായിരുന്നു പ്രജ്വല്‍.
ശാന്തകുമാരിയുടെ അലര്‍ച്ചകേട്ട് നോക്കുമ്പോള്‍ കൈകളിട്ടടിച്ച് മുങ്ങുന്നതാണ് കണ്ടത്. ഒട്ടുംപതറാതെ ഓടിവന്ന് കുളത്തിലേക്കെടുത്തുചാടി. ശാന്തകുമാരിയുടെ കൈപിടിച്ച് വലിച്ചുകയറ്റി. 'ആ സമയത്ത് പ്രജ്വല്‍ അവിടെയെത്തിയില്ലായിരുന്നെങ്കില്‍ എന്റെ കഥ തീര്‍ന്നേനെ' -ശാന്തകുമാരി പറഞ്ഞു.
ഒന്നരയേക്കറോളം വരുന്ന കുളം പായലും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്. നല്ല ആഴവുമുണ്ട്. അഞ്ചാം വയസ്സുമുതല്‍ നീന്താനറിയാം പ്രജ്വലിന്. ആ പരിചയമാണ് ധൈര്യം കൊടുത്തത്. കിഴക്കേപ്പാട്ടുവാരിയത്ത് പ്രമോദിന്റെയും അജിതയുടെയും മകനായ പ്രജ്വല്‍ പാലപ്പുറം ലക്ഷ്മിനാരായണ വിദ്യാനികേതനിലെ വിദ്യാര്‍ഥിയാണ്.

Tags

നഷ്ടമായെന്ന് കരുതിയ ജീവിതം മനോജിന് ഇനി കൈയ്യെത്തിപ്പിടിക്കാം;അപകടത്തിൽ അറ്റുപോയ വലതുകൈപ്പത്തി തുന്നിച്ചേർത്ത് ആസ്റ്റർ മെഡ്സിറ്റി
നിമിഷനേരം കൊണ്ടാണ് അങ്കമാലി സ്വദേശിയായ മനോജിന്റെ (50) ജീവിതം മാറിമറിഞ്ഞത്. ലോഹത്തകിടുകൾ മുറിക്കുന്ന യന്ത്രത്തിനുള്ളിൽ അപ്രതീക്ഷിതമായി കൈ കുടുങ്ങിയത് മാത്രം ഓർമയുണ്ട്. തൊട്ടടുത്ത നിമിഷം കൈ അതിവേഗം പിൻ