എ.ഐ കാമറ ഇടപാടിൽ പ്രതിപക്ഷം എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ല ? ; ഗതാഗത മന്ത്രി ആന്‍റണി രാജു
Updated: May 7, 2023, 12:02 IST

തിരുവനന്തപുരം : വിവാദമായ എ.ഐ കാമറ ഇടപാടിൽ പ്രതിപക്ഷം എന്തു കൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കാമറ ഇടപാടിൽ അഴിമതി നടന്നിട്ടില്ല. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ എന്ന് സർക്കാർ പരിശോധിക്കുകയാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആന്‍റണി രാജു ആരോപിച്ചു.