വൈകാരിക പ്രകടനം മാത്രം ; തന്നെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയതില്‍ വടകരയില്‍ നടന്ന പ്രകടനത്തെ തള്ളി പി കെ ദിവാകരന്‍

pk
pk


നടന്നത് വൈകാരിക പ്രകടനം മാത്രമാണ്.

തന്നെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയതില്‍ വടകരയില്‍ സിപിഐഎം ജില്ലാ നേതൃത്വത്തിനെതിരെ പവര്‍ത്തകര്‍ പ്രകടനം നടത്തിയ നീക്കത്തെ തള്ളി പി കെ ദിവാകരന്‍. പി കെ ദിവാകരനെ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് പ്രവര്‍ത്തകര്‍ വടകര ടൗണില്‍ പ്രകടനം നടത്തിയത്.


നടന്നത് വൈകാരിക പ്രകടനം മാത്രമാണ്. അത്തരം വൈകാരിക പ്രകടനം നടത്തേണ്ടതില്ല. പ്രകടനത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുത്തിട്ടില്ലെന്നും പി കെ ദിവാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം അവസാനിച്ച ജില്ലാ സമ്മേളനത്തില്‍ പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തപ്പോഴാണ് പി കെ ദിവാകരനും കോഴിക്കോട് ടൗണ്‍ ഏരിയയില്‍ നിന്നുള്ള പി പ്രേംകുമാര്‍ എന്നിവര്‍ കമ്മിറ്റിയില്‍ നിന്ന് പുറത്തായത്. വടകര മേഖലയിലെ ജനകീയ മുഖവും മികച്ച പ്രാസംഗികനുമായ ദിവാകരനെ ഒഴിവാക്കിയതില്‍ അന്ന് തൊട്ടെ പാര്‍ട്ടി അണികളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.ഇതാണ് ഒടുവില്‍ പ്രകടനത്തിലേക്കെത്തിയത്.

Tags