ഓൺലൈൻ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നു'; ഫെഫ്കയ്ക്ക് നിർമാതാക്കളുടെ സംഘടനയുടെ കത്ത്

fefka

കൊച്ചി: ഓൺലൈൻ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നെന്ന്   ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.ഓൺലൈൻ മാധ്യമങ്ങൾക്ക് 
നിയന്ത്രണം ഏർപ്പെടുത്തണമെന്ന നിർദ്ദേശവുമായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്ത് നൽകി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നൽകുന്ന അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്ന്  സംബന്ധിച്ച മാർ​ഗനിർ​ദ്ദേശങ്ങളടക്കമാണ് കത്ത് നൽകിയത്.

ഓൺലൈൻ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നെന്നും അതിനാൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നൽകുന്ന അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്നുമാണ് നിർദ്ദേശം. നിർദ്ദിഷ്ട ഫോമിൽ കമ്പനിയുടെ രജിസ്ട്രേഷന്റെ വിവരങ്ങൾ, ജി എസ് ടി വിവരങ്ങളടക്കം നൽകണം. മറ്റ് മാനദണ്ഡങ്ങൾകൂടി പരി​ഗണിച്ചാകും അക്രെഡിറ്റേഷൻ നൽകുക.

നേരത്തെ ഓൺലൈൻ മാധ്യമങ്ങൾ വഴിയുള്ള റിവ്യൂ ബോംബിം​ഗിനെതിരേ നിർമാതാക്കളുടെ സംഘടന രൂക്ഷമായി പ്രതികരിച്ചിരുന്നു. മാധ്യമപ്രവർത്തകരെ പുറത്താക്കിനടന്ന ‘അമ്മ’ ജനറൽബോഡിയോഗത്തിന്റെ ദൃശ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടത് അമ്മ സംഘടനയിലടക്കം വലിയ വിവാ​ദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്രഡിറ്റേഷൻ നിർബന്ധമാക്കണമെന്ന നിർദ്ദേശവുമായി നിർമാതാക്കളുടെ സംഘടന ഫെഫ്കക്ക് കത്ത് നൽകിയിരിക്കുന്നത്.
 

Tags