മലയാളി നഴ്‌സിങ് വിദ്യാർഥിനി കർണാടകയിൽ ആത്മഹത്യ ചെയ്തു
Feb 5, 2025, 11:41 IST


കനകപുര: മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി കര്‍ണാടകയില്‍ ആത്മഹത്യ ചെയ്തു. കര്‍ണാടക രാമനഗരയിലെ ഡോ. ചന്ദ്രമ്മ ദയാനന്ദാ സാഗര്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിയായ അനാമികയാണ് (19) മരിച്ചത്. കണ്ണൂര്‍ സ്വദേശിനിയാണ്.
ചൊവ്വാഴ്ച രാത്രി ഹോസ്റ്റല്‍ മുറിയില്‍ വെച്ചാണ് അനാമിക ആത്മഹത്യ ചെയ്തത്. ഭക്ഷണം കഴിക്കുന്ന നേരമായിട്ടും കുട്ടി പുറത്തേക്ക് വരാതിരുന്നതിനെ തുടര്‍ന്ന് സഹപാഠികള്‍ വാതില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനാമിക കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്നാണ് സഹപാഠികളില്‍ നിന്നുള്ള വിവരം.