108 ആംബുലൻസ് പദ്ധതിയിലേക്ക് കോഴിക്കോട് ജില്ലയിലേക്ക് നേഴ്‌സുമാരെ നിയമിക്കുന്നു
Jan 28, 2025, 19:39 IST


കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് കോഴിക്കോട് ജില്ലയിലെ വളയം, വാണിമേൽ, നാദാപുരം, കുറ്റിയാടി, വടകര, അഴിയൂർ, തിരുവള്ളൂർ, പയ്യോളി, നൊച്ചാട്, പേരാമ്പ്ര, അരിക്കുളം, പെരുവണ്ണാമൂഴി, കുന്നമംഗലം, നരിക്കുനി, മുക്കം, രാമനാട്ടുകര, മാവൂർ എന്നിവിടങ്ങളിൽ നേഴ്‌സുമാരെ നിയമിക്കുന്നു.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നേഴ്‌സിങ് ആണ് യോഗ്യത. ശമ്പളം 26,000 (സിടിസി). പ്രായപരിധി 40 വയസ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ kaniv108@emri.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 7594050320, 7594050289 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.