മലയാള ഭാഷയിൽ എഴുതാൻ കഴിഞ്ഞതിൽ അഭിമാനം: എൻ.എസ് മാധവൻ

Proud to be able to write in Malayalam: NS Madhavan
Proud to be able to write in Malayalam: NS Madhavan

ശുദ്ധമായതും കലർപ്പില്ലാത്തതുമായ ഭാഷ എന്നതിനപ്പുറം എല്ലാത്തിനെയും സ്വീകരിച്ച മലയാളത്തിൽ എഴുതാൻ കഴിഞ്ഞതിൽ അഭിമാനമുള്ളതായി എഴുത്തച്ഛൻ പുരസ്കാരം ഏറ്റുവാങ്ങിയതിനുശേഷം നടത്തിയ പ്രസംഗത്തിൽ എൻ.എസ്. മാധവൻ പറഞ്ഞു. സവർണ ജാതി ചിന്തകളുടെയും സാമൂഹിക ആക്രമണങ്ങളുടെയും കാലത്ത് നാരായം ചലിപ്പിച്ച കവിയാണ് എഴുത്തച്ഛൻ. അരികുപറ്റി കിടന്നവർക്ക് ഭാഷയിലൂടെ ജനാധിപത്യം നൽകാൻ എഴുത്തച്ഛന് കഴിഞ്ഞു.

ജാതി വ്യവസ്ഥയെ അട്ടിമറിച്ച്, ഇടനിലക്കാരില്ലാതെ ദൈവത്തെ സാധാരണ മനുഷ്യരിലെത്തിക്കാൻ മലയാളത്തെ സാഹിത്യ ഭാഷയായി ഉപയോഗിച്ചു. പിന്നീട് വിവർത്തനങ്ങളിലൂടെയടക്കം അത് അന്യനാടുകളിലേക്കും എത്തി. മലയാള സാഹിത്യരംഗവും ഭാഷയും അനസ്യൂതം വളരുകയാണ്. സ്ത്രീ സാന്നിധ്യം മലയാള സാഹിത്യത്തിൽ സജീവമാകാൻ 20-ാം നൂറ്റാണ്ട് വരെ കാത്തിരിക്കേണ്ടി വന്നു. നൂറുകണക്കിന് എഴുത്തുകാരികൾ ഉറച്ച ശബ്ദങ്ങളായി മലയാളസാഹിത്യ രംഗത്ത് സജീവമായതിൽ അഭിമാനിക്കുന്നതായും എൻ.എസ് മാധവൻ പറഞ്ഞു.

Tags