കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ അമ്പലപ്പുഴയിൽ! ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പൊലീസ് പരിശോധന

bundy chor

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നീർക്കുന്നത്തെ ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ളയാളെ കണ്ട് സംശയം തോന്നിയയാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യത്തെ തുടർന്ന് അമ്പലപ്പുഴയിലും ആലപ്പുഴയിലുമുള്ള ഹോട്ടലുകളിൽ ലോഡ്ജിലും പൊലീസ് പരിശോധന നടത്തി.

Tags