കുപ്രസിദ്ധ ഗുണ്ട 'തീക്കാറ്റ് സാജന്‍' അറസ്റ്റിൽ

Notorious gangster 'Theekat Sajan' arrested
Notorious gangster 'Theekat Sajan' arrested

തൃശൂര്‍: കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജനെ തെലങ്കാനയില്‍നിന്ന് പൊലീസ് പിടികൂടി. ഹൈദരാബാദില്‍നിന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് സാജനെ പൊലീസ് പിടികൂടിയത്.

സിറ്റി പൊലീസ് കമീഷണര്‍ ഓഫിസ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. കൂട്ടാളികളെ കസ്റ്റഡിയില്‍നിന്ന് വിട്ടുകിട്ടാനായിരുന്നു ഭീഷണി.

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ‘ആവേശം’ സിനിമ മാതൃകയില്‍ പാര്‍ട്ടി നടത്താനുള്ള സാജന്റെയും ആരാധകരുടെയും നീക്കം പൊലീസ് തകര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് കമീഷണര്‍ ഓഫിസിന് ബോംബ് വെക്കുമെന്ന് സാജന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

ഈ സംഭവത്തിലെടുത്ത കേസിലാണ് സാജന്‍ ഇപ്പോള്‍ പിടിയിലായത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് സംഭവം. കേസെടുത്തതിന് പിന്നാലെ സാജന്‍ ഒളിവില്‍ പോവുകയായിരുന്നു. രണ്ട് കൊലപാതകശ്രമം ഉള്‍പ്പെടെ 14 കേസുകളില്‍ പ്രതിയാണ് സാജന്‍.
 

Tags