കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതല്‍ തടവില്‍

Forensic report confirms presence of cocaine in Omprakash room in Maradu drug case
Forensic report confirms presence of cocaine in Omprakash room in Maradu drug case

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതല്‍ കസ്റ്റഡിയില്‍. സിറ്റി പൊലീസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ ഡ്രൈവിനിടെയാണ് ഓം പ്രകാശിനെ കരുതല്‍ തടവിലാക്കിയത്. ആക്കുളത്തിന് സമീപത്തെ ആഡംബര ഹോട്ടലില്‍ സുഹൃത്തിനൊപ്പം മദ്യപിക്കാന്‍ എത്തിയതായിരുന്നു ഓം പ്രകാശ്. ഇതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴക്കൂട്ടം- തുമ്പ സ്റ്റേഷന്‍ പരിധിയിലെ ബാറുകളില്‍ എത്തി ഓംപ്രകാശ് അനധികൃത ഇടപാടുകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. നഗരത്തിലെ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ പല തവണ ഏറ്റുമുട്ടിയത് പൊലീസിന് തലവേദനയായിരുന്നു. ഇതിനെ തുടര്‍ന്ന് ഗുണ്ടാ സംഘങ്ങളിലുള്ളവരെ നിരന്തരമായി നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

Tags