കേരള പി എസ് സിയില്‍ 109 തസ്തികകളിലേക്കുള്ള വിജ്ഞാപനം തയ്യാറായി
ഗസറ്റിനായുള്ള തസ്തിക പ്രസിദ്ധീകരണം ഡിസംബര്‍ 31 ന് പ്രസിദ്ധീകരിക്കും
കേരള പി എസ് സിയില്‍ 109 തസ്തികകളിലേക്കുള്ള വിജ്ഞാപനം തയ്യാറായി. സെക്രട്ടേറിയറ്റ്, പി.എസ്.സി., ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ്/ഓഡിറ്റര്‍, ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ (കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്), മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ തുടങ്ങി 109 തസ്തികകളിലേക്കുള്ള പി എസ് സി വിജ്ഞാപനമാണ് തയ്യാറായത്.
ഗസറ്റിനായുള്ള തസ്തിക പ്രസിദ്ധീകരണം ഡിസംബര്‍ 31 ന് പ്രസിദ്ധീകരിക്കും. തസ്തികക്കായി ജനുവരി 29 വരെ അപേക്ഷിക്കാം.
വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ കോണ്‍സ്റ്റബിള്‍, കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, തദ്ദേശ സ്വയംഭരണവകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍/ഓവര്‍സിയര്‍, മരാമത്ത് വകുപ്പില്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ് എന്നീ വിവിധ വകുപ്പുകളില്‍ എല്‍.ഡി.വി./എച്ച്.ഡി.വി. ഡ്രൈവര്‍ തുടങ്ങിയവയാണ് മറ്റ് പ്രധാന തസ്തികകള്‍.