2 വയസുകാരിയുടെ കൊലപാതകത്തിന് പിന്നില്‍ ജ്യോത്സ്യന് പങ്കുള്ളതായി തെളിവില്ലെന്ന് പൊലീസ്

case
case

പണം വാങ്ങിയ കാര്യം ജ്യോത്സ്യന്‍ ദേവീ ദാസന്‍ നിഷേധിച്ചു

2 വയസുകാരിയുടെ കൊലപാതകത്തിന് പിന്നില്‍ ജ്യോത്സ്യന് പങ്കുള്ളതായി തെളിവില്ലെന്ന് പൊലീസ്. 36 ലക്ഷം തട്ടിയെടുത്തുവെന്ന കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ പരാതിയിലാണ് അന്വേഷണം. പണം വാങ്ങിയ കാര്യം ജ്യോത്സ്യന്‍ ദേവീ ദാസന്‍ നിഷേധിച്ചു. ജ്യോത്സ്യന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജ്യോത്സ്യനെ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് വിട്ടയച്ചു. ചോദ്യം ചെയ്യലിന് എത്തിയത് സ്വഭാവിക നടപടിയുടെ ഭാഗമെന്ന് സ്റ്റേഷനില്‍ നിന്നിറങ്ങിയ ശേഷം ദേവീദാസന്‍ പ്രതികരിച്ചു. നൂറു ശതമാനം കള്ള പരാതിയാണ് എനിക്ക് എതിരെ ഉന്നയിച്ചത്. കൊവിഡിന് മുന്‍പാണ് ഹരികുമാര്‍ തന്റെ അടുക്കല്‍ ജോലി ചെയ്തിരുന്നതെന്നും അതിന് ശേഷം കുടുംബവുമായി യാതൊരു ബന്ധവും ഇല്ലെന്നും ദേവീ ദാസന്‍ വിശദീകരിച്ചു. 

ഹരികുമാര്‍ ഒന്നര വര്‍ഷത്തോളം ഇയാളുടെ മഠത്തില്‍ ജോലി ചെയ്തിരുന്നു.  പ്രദീപന്‍ എന്ന പേരില്‍ മുമ്പ് പ്രദേശത്ത് മുട്ട കച്ചവടം നടത്തിയ ആള്‍ പിന്നീട് ദേവീദാസന്‍ എന്ന പേരില്‍ മന്ത്രവാദത്തിലേക്കും പൂജയിലേക്കും മാറുകയായിരുന്നു. വീടുവാങ്ങാനെന്ന പേരില്‍ 36 ലക്ഷം രൂപ പല ഘട്ടങ്ങളിലായ് ദേവീദാസന്‍ തട്ടിയെടുത്തെന്നാണ് ശ്രീതുവിന്റെ മൊഴി. 

Tags