' ഇന്‍ഡ്യ' എന്ന പേര് രാഹുല്‍ ഗാന്ധിയുടെ ആശയം, നിതീഷ് കുമാര്‍ എതിര്‍ത്തു: കെ സി വേണുഗോപാല്‍

KC Venugopal

പ്രതിപക്ഷ സഖ്യത്തിന് ഇന്‍ഡ്യ എന്ന പേര് നിര്‍ദേശിക്കല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആശയമായിരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പ്രതിപക്ഷ സംഖ്യത്തിന്റെ ബെംഗളൂരു യോഗത്തിലാണ് പേര് നിര്‍ദേശിക്കുന്നത്. ജെഡിയു നേതാവ് നിതീഷ് കുമാര്‍ എതിര്‍ത്തെങ്കിലും ബാക്കി മുഴുവന്‍ പേരും ഒറ്റക്കെട്ടായി പേരിനെ പിന്തുണച്ചെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിയായിട്ടോ അല്ലാതെയോ മത്സരിക്കാം. ജയസാധ്യത അനുസരിച്ചായിരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച യുഡിഎഫിനെ അലോസരപ്പെടുത്താനാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലേത് കൂട്ടായ നേതൃത്വമാണെന്നും ആലപ്പുഴയില്‍ മത്സരിച്ചത് തന്നെ പാര്‍ട്ടി നിര്‍ബന്ധിച്ചതിനാലാണെന്നും കെ സി വിശദീകരിച്ചു.

Tags