നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ; ഇന്ന് നിശബ്ദ പ്രചാരണം ; നാളെ വിധിയെഴുത്ത്

nilambur
nilambur

ഇന്ന് നിശബ്ദ പ്രചാരണ ദിനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ അവസാന വോട്ട് ഉറപ്പിക്കുവാനുള്ള ശ്രമത്തിലാണ്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാളെ വിധിയെഴുത്ത്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തമ്പടിച്ചു നടത്തിയ അതിതീവ്ര പ്രചാരണത്തിന് ഇന്നലെ കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണിരുന്നു. 

ഇന്ന് നിശബ്ദ പ്രചാരണ ദിനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ അവസാന വോട്ട് ഉറപ്പിക്കുവാനുള്ള ശ്രമത്തിലാണ്. ബൂത്തുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ എത്തിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. വോട്ടിംഗ് യന്ത്രസാമഗ്രികളും ഇന്ന് വിതരണം ചെയ്യും. ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ചാണ് വോട്ടിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുക. 

tRootC1469263">

തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മണ്ഡലത്തില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനും മുന്‍പേ നടക്കുന്ന സെമിഫൈനല്‍ എന്ന പ്രാധാന്യത്തോടെയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ മുന്നണികള്‍ കണ്ടത്. 21 നാള്‍ നീണ്ട പ്രചാരണത്തിന് ഒടുവില്‍ ആണ് നാളത്തെ വോട്ടെടുപ്പ്.

Tags