മെഡിക്കൽ കോഴ്സുകളിലേക്ക് പുതുതായി അപേക്ഷ സമർപ്പിക്കാം
Dec 11, 2024, 19:46 IST


2024-25 അധ്യയന വർഷത്തെ ആയുർവേദം [BAMS], ഹോമിയോപ്പതി [BHMS], സിദ്ധ [BSMS], യുനാനി [BUMS] കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ഡിസംബർ 12 രാവിലെ 11 മണിവരെ ലഭ്യമാണ്.
മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് ശേഷം നിലവിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനാണ് നാലാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്മെന്റ് നടത്തുന്നത്. KEAM 2024 പ്രവേശന പരീക്ഷകൾക്കായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് മുൻ ഘട്ടങ്ങളിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ പുതിയ അപേക്ഷകൾ സമർപ്പിക്കരുത്. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഫോൺ : 0471 2525300