നെന്മാറ കൊലക്കേസ് ; പ്രതി ചെന്താമരയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും
Jan 29, 2025, 06:06 IST


പ്രതിയില്‍ നിന്നും പൊലീസ് പ്രാഥമിക വിവര ശേഖരണം നടത്തി
നെന്മാറ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ചെന്താമരയെ ലോക്കപ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ലോക്കപ്പിലുള്ള ചെന്താമരയുടെ മൊഴിയെടുക്കുമ്പോഴും കൂസലില്ലാതെയായിരുന്നു പൊലീസിനോടുള്ള പ്രതികരണം.
പ്രതിയില്‍ നിന്നും പൊലീസ് പ്രാഥമിക വിവര ശേഖരണം നടത്തി. ചെന്താമരയെ രാവിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയെ വീടിനടുത്തുള്ള പാടത്ത് നിന്നാണ് പിടികൂടിയത്. പിന്നാലെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ചെന്താമരയെ നെന്മാറ സ്റ്റേഷനിലേയ്ക്ക് എത്തിക്കുകയായിരുന്നു.