പ്രശാന്തിനെയും പ്രതി ചേര്‍ക്കണമെന്ന ആവശ്യം ഉയര്‍ത്തി നവീന്‍ബാബുവിന്റെ കുടുംബം
Oct 30, 2024, 08:16 IST
എഡിഎം നവീന്‍ ബാബുവിനെതിരെ ആരോപണമുന്നയിച്ച പ്രശാന്തിനെയും പ്രതി ചേര്‍ക്കണമെന്ന ആവശ്യം ഉയര്‍ത്തി കുടുംബം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും പൊലീസ് പ്രശാന്തിനെയും പ്രതിചേര്‍ക്കണമെന്നും നവീന്‍ ബാബുവിന്റെ ബന്ധു ഹരീഷ് കുമാര്‍ ആവശ്യപ്പെട്ടു.
നവീന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരണം. മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ച വ്യാജ പരാതിയടക്കം ആരാണുണ്ടാക്കിയതെന്ന് അറിയണം. സത്യം തെളിയാന്‍ പ്രശാന്തിന്റെ പങ്ക് അന്വേഷിക്കണം. ബെനാമി ഇടപാടുകള്‍ പുറത്തുവരാനും അന്വേഷണം അനിവാര്യമാണെന്നും ഹരീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.