നവീന്‍ ബാബുവിന്റെ മരണം ; കൊലപ്പെടുത്തിയ ശേഷം കെട്ടി തൂക്കിയെന്ന സംശയമുണ്ടെന്ന് ഭാര്യ
കൃത്യമായ അന്വേഷണം നടക്കണമെങ്കില്‍ സിബിഐ വേണമെന്നും ഹര്‍ജിയില്‍ മഞ്ജുഷ ആവശ്യപ്പെട്ടു.
മരിച്ച മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍. നവീന്‍ ബാബു തൂങ്ങിമരിച്ചു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും കൊല നടത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് സംശയിക്കേണ്ടി വരുമെന്നും ഭാര്യ പറഞ്ഞു. കൃത്യമായ അന്വേഷണം നടക്കണമെങ്കില്‍ സിബിഐ വേണമെന്നും ഹര്‍ജിയില്‍ മഞ്ജുഷ ആവശ്യപ്പെട്ടു.
കേരളാ പൊലീസിനെ വില കുറച്ച് കാണരുതെന്ന് ഹൈക്കോടതി മറുപടി നല്‍കിയപ്പോള്‍ കേരളാ പൊലീസിനെ വില കുറച്ച് കാണുന്നില്ലെന്ന് നവീന്‍ ബാബുവിന്റെ കുടുംബം പറഞ്ഞു.
രാഷ്ട്രീയ സമ്മര്‍ദമൊഴിച്ചാല്‍ കേരള പൊലീസിനെ കുറിച്ച് മോശം അഭിപ്രായമില്ലെന്നും കുടുംബം വ്യക്തമാക്കി.
പ്രതിയായ പി പി ദിവ്യയെ സംരക്ഷിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നുവെന്നും ദിവ്യ ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയുടെ ഭാര്യ പോയതും മഞ്ജുഷ ചൂണ്ടിക്കാട്ടി.