ഇൻക്വസ്റ്റ് റിപ്പോർട്ടിൽ നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ, എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഇല്ല


പത്തനംതിട്ട: : മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഒറ്റവരിയിലാണ് ഈ വിവരം സൂചിപ്പിക്കുന്നത്. എന്നാൽ, പിന്നീട് നടന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ ഒന്നും പറയുന്നില്ല. ഒക്ടോബര്‍ 15-ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്.
എന്നാൽ, കണ്ണൂർ മുൻ എ.ഡി.എം നവീന്‍ ബാബുവിന്റേത് തൂങ്ങിമരണം തന്നെയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. കേസിലെ പ്രതി ദിവ്യ ഉദ്യോഗസ്ഥരുടെ മുമ്പിൽവെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് നവീൻ തൂങ്ങിമരിച്ചത്.
പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സിബിഐ വരേണ്ട ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. കൂടാതെ ശരീരത്തിലെ നിറവ്യത്യാസം മരണശേഷം സ്വാഭാവികമായി വരുന്നതാണെന്നും പരിയാരം മെഡിക്കൽ കോളജിൽനിന്ന് നൽകിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഇൻക്വസ്റ്റ് നടപടികളിൽ ഉൾപ്പെടെ സംശയം പ്രകടിപ്പിച്ച കടുംബം, പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം അധികൃതർ തള്ളുകയും ചെയ്തു.
