നീതിക്കായി ഏതറ്റം വരെയും പോകും ; കണ്ണൂർ കളക്ടറുടെ മൊഴി തള്ളി നവീന്റെ ഭാര്യ മഞ്ജുഷ
Oct 31, 2024, 13:49 IST
പത്തനംതിട്ട: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ നൽകിയ മൊഴി തള്ളി നവീൻ ബാബുവിന്റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. എഡിഎം കുറ്റസമ്മതം നടത്തിയെന്ന മൊഴിയാണ് ഭാര്യ തള്ളിയത്.
കണ്ണൂര്‍ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ല. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ കൂട്ടിച്ചേർത്തു.