കോഴിക്കോട് വാ​ഹ​ന​ത്തി​ൽ ക​ട​ത്തിയ ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി

police

താ​മ​ര​ശ്ശേ​രി: പൊ​ലീ​സി​ന്റെ രാ​ത്രി​കാ​ല പ​ട്രോ​ളി​ങ്ങി​നി​ടെ വ​ൻ ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. സം​സ്ഥാ​ന​പാ​ത​യി​ൽ താ​മ​ര​ശ്ശേ​രി​ക്കു സ​മീ​പം കോ​ര​ങ്ങാ​ട് നി​ർ​ത്തി​യി​ട്ട ഗു​ഡ്സ് ഓ​ട്ടോ​യി​ൽ​നി​ന്നാ​ണ് 32 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. 750 പാ​ക്ക​റ്റു​ക​ൾ വീ​ത​മു​ള്ള 28 ചാ​ക്ക് ഹാ​ൻ​സും 1560 പാ​ക്ക​റ്റു​ക​ൾ വീ​ത​മു​ള്ള നാ​ല് ചാ​ക്ക് ത​മ്പാ​ക്കു​മാ​ണ് താ​മ​ര​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ കോ​ട്ടൂ​ർ ഇ​ന്ത്യാ​നൂ​ർ ഒ​ള​രി​ക്ക​ണ്ടി സ​ജീ​റി​നെ (45) അ​റ​സ്റ്റ് ചെ​യ്തു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി ശി​ഹാ​ബ് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

വാ​ഹ​ന​ത്തി​ൽ പ​ഞ്ച​സാ​ര ചാ​ക്കു​ക​ൾ​ക്ക​ടി​യി​ലാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ൾ നി​റ​ച്ച ചാ​ക്ക് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ട്രാ​ഫി​ക് എ​സ്.​ഐ എ​ൻ. സ​തീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags