പേര് വിവാദം ; സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ജഡ്ജി ഇന്ന് നേരില്‍ കാണും

Censor Board denies permission to screen 'JSK'; Reason being Janaki!!
Censor Board denies permission to screen 'JSK'; Reason being Janaki!!

രാവിലെ 10 മണിക്ക് എറണാകുളം ലാല്‍ മീഡിയയിലാണ് ജസ്റ്റിസ് എന്‍. നഗരേഷ് ജെ എസ് കെ കാണുന്നത്. 

സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ജഡ്ജി ഇന്ന് നേരില്‍ കാണും. രാവിലെ 10 മണിക്ക് എറണാകുളം ലാല്‍ മീഡിയയിലാണ് ജസ്റ്റിസ് എന്‍. നഗരേഷ് ജെ എസ് കെ കാണുന്നത്. 

സിനിമ കണ്ടതിനുശേഷം ബുധനാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ അന്തിമ തീരുമാനം എടുക്കാം എന്നാണ് ഹൈക്കോടതി അറിയിച്ചത്. ജാനകി എന്ന പേരു മാറ്റാതെ സിനിമയ്ക്ക്  സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല എന്ന നിലപാടിലാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്. എന്നാല്‍ എന്ത് കാരണത്താലാണ് പേരു മാറ്റേണ്ടത് എന്ന് ഇതുവരെ സെന്‍സര്‍ ബോര്‍ഡ് കോടതിക്ക് പോലും കൃത്യമായി ഉത്തരം നല്‍കിയിട്ടില്ല. സിനിമ ഹൈക്കോടതി കാണുന്നതിനെ അണിയറ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തിരുന്നു.

tRootC1469263">

Tags