നാദിര്‍ഷയുടെ വളര്‍ത്തുപൂച്ച ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Nadirsha
Nadirsha

കഴുത്തില്‍ വലിഞ്ഞുമുറുകിയാല്‍ ഉണ്ടാകുന്ന തരത്തിലുള്ള പാടുകള്‍ ജഡത്തില്‍ ഇല്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. 

കൊച്ചി: സംവിധായകന്‍ നാദിര്‍ഷയുടെ വളര്‍ത്തുപൂച്ച ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ വലിഞ്ഞുമുറുകിയാല്‍ ഉണ്ടാകുന്ന തരത്തിലുള്ള പാടുകള്‍ ജഡത്തില്‍ ഇല്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. റിപ്പോര്‍ട്ട് ജില്ലാ വെറ്ററിനറി മേധാവി പൊലീസിന് കൈമാറി. ദുരൂഹത ഒഴിഞ്ഞ സാഹചര്യത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.

tRootC1469263">


പൂച്ചയെ കുളിപ്പിക്കാന്‍ പെറ്റ് ഹോസ്പിറ്റലില്‍ കൊണ്ടുപോയപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടു എന്നായിരുന്നു നാദിര്‍ഷയുടെ പരാതി. പൂച്ചയ്ക്ക് അനസ്‌തേഷ്യ നല്‍കിയപ്പോള്‍ അശ്രദ്ധ ഉണ്ടായി എന്ന് ആരോപിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

ഗ്രൂം ചെയ്യുന്നതിന് മുന്നോടിയായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ പൂച്ചയുടെ ജീവന്‍ നഷ്ടപ്പെട്ടെന്നും അനസ്‌തേഷ്യ നല്‍കിയതിലെ അശ്രദ്ധയാണ് നായയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നുമായിരുന്നു നാദിര്‍ഷ ആരോപിച്ചത്.എന്നാല്‍ പൂച്ചയ്ക്ക്അനസ്‌തേഷ്യ നല്‍കിയപ്പോള്‍ പിഴവ് സംഭവിച്ചിട്ടില്ല എന്ന് എറണാകുളം പെറ്റ് ഹോസ്പിറ്റല്‍ പ്രതികരിച്ചിരുന്നു.

Tags