സുധാകരന്റെ വീട്ടില്‍ കൂടോത്രം നടത്തിയെന്ന പ്രചരണം തെളിയിക്കുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അധ:പതനമാണെന്ന വിമര്‍ശനവുമായി എം. വി ജയരാജന്‍

mv jayarajan
സംഭവത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യമെന്നുളള കെ.പി.സി.സി അധ്യക്ഷന്റെ ശബ്ദസംഭാഷണവും പുറത്തു

കണ്ണൂര്‍: കൂടോത്രസംഭവത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പിയുടെ പ്രതികരണം വ്യക്തമാവുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അധ: പതമാണെന്ന് സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തിന്റെ ഭാഗമാണ് അന്ധവിശ്വാസ പ്രചരണമെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. 

കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ തോട്ടട നടാലിലെ വീട്ടില്‍ നിന്ന് കൂടോത്രം വെച്ചതാണെന്നു സംശയിക്കുന്ന നിരവധി വസ്തുക്കള്‍ കണ്ടെടുത്തുവെന്ന ഒരു സ്വകാര്യ ചാനല്‍ ഫോട്ടോസഹിതം പുറത്തുവിട്ട വാര്‍ത്തയാണ് വിവാദമായത്.  പൊലിസ് സുരക്ഷയുളള തോട്ടടയിലെ വീട്ടിലെ കന്നിമൂലയില്‍ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്.
 
തുടര്‍ന്ന് കാസര്‍കോട് എം.പി  രാജ്‌മോഹന്‍ ഉണ്ണിത്തുന്റെ സാന്നിധ്യത്തിലാണ് കൂടോത്രവസ്തുക്കള്‍ പുറത്തെടുത്തുവെന്നായിരുന്നു ചാനല്‍ വാര്‍ത്ത. സംഭവത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യമെന്നുളള കെ.പി.സി.സി അധ്യക്ഷന്റെ ശബ്ദസംഭാഷണവും പുറത്തുവന്നിരുന്നു.

Tags