കരുവന്നൂര്‍: സിപിഎമ്മിനെ പ്രതിചേര്‍ത്തത് രാഷ്ട്രീയപ്രേരിതമെന്ന് എം വി ഗോവിന്ദൻ

govindan master
പേരില്‍ പ്രതി ചേര്‍ക്കാനുള്ള നീക്കത്തെ   നിയമപരമായും രാഷ്ട്രീയമായും

ദില്ലി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ പ്രതി ചേര്‍ത്ത ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ രംഗത്ത്.ഇഡി നടപടി തോന്നിവാസം കേന്ദ്ര സര്‍ക്കാർ ശൈലി മാറ്റുന്നില്ല എന്നതിന് തെളിവാണിത്.

ലോക്കല്‍ കമ്മറ്റിയോ ബ്രാഞ്ച് കമ്മറ്റിയോ സ്ളം വാങ്ങിയാല്‍ അത് ജില്ല കമ്മറ്റിയുടെ പേരിലാണ് രജിസ്റ്റ്‍ ചെയ്യുക. ഇത് പുതിയ സംഭവമല്ല.അതിന്‍റെ പേരില്‍ പ്രതി ചേര്‍ക്കാനുള്ള നീക്കത്തെ   നിയമപരമായും രാഷ്ട്രീയമായും നേരിടും.ഇഡി ഇതുവരെ പാർട്ടിയെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags