സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു

Music director Gopi Sundar's mother passes away
Music director Gopi Sundar's mother passes away

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ലിവി സുരേഷ് ബാബു അന്തരിച്ചു. 65 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍. അമ്മയുടെ വിയോഗ വാർത്ത ഫേസ്ബുക്കിലൂടെ ഗോപി സുന്ദർ പങ്കുവെച്ചിട്ടുണ്ട്. അമ്മയുടെ വിയോ​ഗത്തിൽ വികാരനിർഭരമായ കുറിപ്പും ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

'അമ്മേ, നിങ്ങൾ എനിക്ക് ജീവിതവും സ്നേഹവും എൻ്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും നൽകി. ഞാൻ സൃഷ്ടിക്കുന്ന ഓരോ സംഗീതത്തിലും നിങ്ങൾ എന്നിലേക്ക് പകർന്ന സ്നേഹം ഉണ്ട് . നിങ്ങൾ പോയിട്ടില്ല- എൻ്റെ ഹൃദയത്തിലും, എൻ്റെ ഈണങ്ങളിലും, ഞാൻ എടുക്കുന്ന ഓരോ ചുവടിലും ജീവിക്കുന്നു. നിങ്ങളുടെ ആത്മാവിന് ശാന്തി ലഭിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു, പക്ഷേ നിങ്ങൾ ഇപ്പോഴും എന്നോടൊപ്പം ഉണ്ടെന്ന് എനിക്കറിയാം. അമ്മേ സമാധാനമായി ഇരിക്കൂ. നിങ്ങള്‍ എപ്പോഴും എൻ്റെ ശക്തിയും വഴികാട്ടിയും ആയിരിക്കും', ഗോപി സുന്ദർ കുറിച്ചു.

ഭര്‍ത്താവ്: സുരേഷ് ബാബു. മക്കള്‍: ഗോപി സുന്ദര്‍ (സംഗീത സംവിധായകന്‍), ശ്രീ(മുംബൈ). മരുമക്കള്‍: ശ്രീകുമാര്‍ പിള്ള (എയര്‍ഇന്ത്യ, മുംബൈ).

Tags