മുണ്ടത്തിക്കോട് വെടിപ്പുര അപകടം: ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ച ധനസഹായം കൈമാറി
ശൂര്‍ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനാണ് ധനസഹായം വിതരണം ചെയ്തത്.
മുണ്ടത്തിക്കോട് വെടിപ്പുര അപകടത്തിലെ ദുരന്തബാധിതര്‍ക്കും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള ലുലു ഗ്രൂപ്പിന്റെ സഹായം കൈമാറി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായമാണ് കൈമാറിയത്. തൃശൂര്‍ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനാണ് ധനസഹായം വിതരണം ചെയ്തത്.
അപകടത്തില്‍ കൊല്ലപ്പെട്ട 16 പേരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്കും ദുരിതബാധിതര്‍ക്കും 50,000 രൂപയുമാണ് എം എ യൂസഫലി കൈമാറിയത്. ചടങ്ങില്‍ തൃശൂര്‍ എംഎല്‍എ രാജന്‍ പല്ലന്‍, തൃശൂര്‍ എഡിഎം ആര്‍ മനോജ്, ഡെപ്യൂട്ടി കളക്ടര്‍ ഡോ. പ്രീത സക്കറിയ, ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ ആന്‍ഡ് ഡയറക്ടര്‍ ഫഹാസ് അഷറഫ്, സിഎംഡി സെക്രട്ടറി ഇ എ ഹാരീസ്, മീഡിയ ഹെഡ് എന്‍ ബി സ്വരാജ് എന്നിവര്‍ പ്രസംഗിച്ചു.
ഏപ്രില്‍ 21ന് മൂന്നുമണിയോടെയാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായത്
.jpg)

