മുനമ്പം ജനങ്ങള്‍ക്കൊപ്പമുണ്ടാകും ; വി ഡി സതീശന്‍
Dec 16, 2024, 05:26 IST
സംസ്ഥാനതല ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
മുനമ്പം ഭൂവിഷയത്തില്‍ സമരം നടത്തുന്നവര്‍ക്ക് ആദ്യം പിന്തുണ കൊടുത്തത് തങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. റവന്യൂ അവകാശം വാങ്ങി നല്‍കുന്നത് വരെ അവര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാനതല ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
എല്ലാ തീരപ്രദേശത്തും തീരശോഷണം നടന്നുകൊണ്ടിരിക്കുന്നു.കാലാവസ്ഥ വ്യതിയാനം രൂക്ഷമായി. നന്മയുടെ ഭാഗത്താണ് ലത്തീന്‍ സഭ എന്നും നിന്നിട്ടുള്ളത്. ഈ പോരാട്ടം തുടരുക തന്നെ ചെയ്യണമെന്നും വി ഡി സതീശന്‍ പറഞ്ഞു.