ദുബൈയിൽ ബ്ര​സീ​ലി​യ​ൻ യു​വ​തി​യെ പീഡിപ്പിച്ച കേസിൽ മുംബൈ സ്വദേശി അറസ്റ്റിൽ

arrest

ഷൊ​ർ​ണൂ​ർ: ദു​ബൈ​യി​ലെ ഫ്ലാ​റ്റി​ൽ ബ്ര​സീ​ലി​യ​ൻ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മും​ബൈ സ്വ​ദേ​ശി​യെ ഷൊ​ർ​ണൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് മും​ബൈ സ്വ​ദേ​ശി സു​ഹൈ​ൽ ഇ​ഖ്ബാ​ൽ ചൗ​ധ​രി​യാ​ണ് (29) അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: മോ​ഡ​ലി​ങ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വ​തി ദു​ബൈ​യി​ൽ​വെ​ച്ചാ​ണ് പ്ര​തി​യെ പ​രി​ച​യ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് മേ​യ് 12ന് ​ഇ​യാ​ൾ യു​വ​തി​യെ ഫ്ലാ​റ്റി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഫ്ലാ​റ്റു​ട​മ​യും പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. ദു​ബൈ​യി​ൽ പ​രാ​തി ന​ൽ​കാ​നാ​യി​ല്ല. പി​ന്നീ​ട് കേ​ര​ള​ത്തി​ലെ​ത്തി​യ യു​വ​തി ഷൊ​ർ​ണൂ​ർ കു​ള​പ്പു​ള്ളി​യി​ലെ സു​ഹൃ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ എ​റ​ണാ​കു​ളം ചേ​രാ​ന​ല്ലൂ​ർ സ്റ്റേ​ഷ​നി​ലാ​ണ് ആ​ദ്യം പ​രാ​തി ന​ൽ​കി​യ​ത്.

എ.​സി.​പി വി.​കെ. ഹ​രി​ദാ​സാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രി​യു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ച്ച് ഷൊ​ർ​ണൂ​രി​ലേ​ക്കു മാ​റ്റി. ഡി​വൈ.​എ​സ്.​പി വി.​സി. ഹ​രി​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ഗോ​പാ​ൽ, സി.​പി.​ഒ​മാ​രാ​യ അ​ജി, സ​ന്തോ​ഷ് എ​ന്നി​വ​ർ ഗോ​വ പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ഗോ​വ​യി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags