മുക്കം പീഡന ശ്രമം: ഒന്നാം പ്രതി പിടിയില്‍

mukkom
mukkom

കോഴിക്കോട് സ്വന്തം വാഹനം ഉപേക്ഷിച്ച ശേഷമാണ് കൊച്ചിയിലേക്ക് പ്രതി യാത്ര ചെയ്തത്.

കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തില്‍ ഒന്നാം പ്രതി പിടിയില്‍. ഒന്നാം പ്രതി ഹോട്ടല്‍ ഉടമ ദേവദാസനെയാണ് മുക്കം പോലീസ് പിടികൂടിയത്. കുന്നംകുളത്തുവെച്ചാണ് പിടികൂടിയത്. ഹൈക്കോടതിയെ സമീപിക്കാന്‍ പോകുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.

കോഴിക്കോട് സ്വന്തം വാഹനം ഉപേക്ഷിച്ച ശേഷമാണ് കൊച്ചിയിലേക്ക് പ്രതി യാത്ര ചെയ്തത്. പ്രതിയെ മുക്കത്ത് എത്തിച്ചു. പ്രതിയെ മുക്കം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണം തുടരുന്നുണ്ട്. ഒന്നാം പ്രതിയെ പിടി കൂടിയതില്‍ സന്തോഷമെന്ന് പെണ്‍കുട്ടിയുടെ കുടുംബം പ്രതികരിച്ചു. പൊലീസില്‍ പൂര്‍ണമായ വിശ്വാസമുണ്ടെന്നും മറ്റ് രണ്ട് പ്രതികളെയും ഉടന്‍ പിടികൂടണമെന്നും കുടുംബം പറഞ്ഞു. തക്കതായ ശിക്ഷ വാങ്ങി നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കേസില്‍ യുവതിയുടെ രഹസ്യമൊഴി 3 തവണ രേഖപ്പെടുത്തിയിരുന്നു.

ലോഡ്ജ് ഉടമ യും മറ്റു രണ്ടു പേരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അതില്‍ നിന്ന് രക്ഷപ്പെടാന്നാണ് ചാടിയതെന്നുമാണ് പൊലിസിന് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ കുടുംബം പുറത്തുവിട്ടിരുന്നു. പെണ്‍കുട്ടി താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് ചാടുന്നതിന് തൊട്ടു മുന്‍പുള്ള ദൃശ്യങ്ങളാണിത്. 

Tags