പിണറായി ഭരണത്തിൽ ജീവനക്കാരും അധ്യാപകരും ആത്മഹത്യാ ഭീഷണിയിൽ: മുഹമ്മദ് ബ്ലാത്തൂർ
തളിപ്പറമ്പ: കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുക വഴി പിണറായി വിജയൻ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് സി.സി.സി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ അഭിപ്രായപ്പെട്ടു.ആനുകൂല്യനിഷേധങ്ങൾക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് ആൻറ് ടീച്ചേർസ് ഓർഗനൈസേഷൻ തളിപ്പറമ്പ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനുവരി 22 ന് പ്രഖ്യാപിച്ച പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ ജീവനക്കാരും രംഗത്തിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെറ്റോ താലൂക്ക് ചെയർമാൻ പി.വി.വിനോദ് അധ്യക്ഷത വഹിച്ചു. എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ.വി.മഹേഷ്, KPSTA സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ.കെ. ജയപ്രസാദ്, KLGSA ജില്ലാ പ്രസിഡണ്ട് വി.വി.ഷാജി, KGOU ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു ചെറുവാട്ടിൽ, എൻ ജി ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.സത്യൻ, KPSTA ഉപസമിതി കോഡിനേറ്റർ വി.ബി. കുബേരൻ നമ്പൂതിരി തുടങ്ങിയവർ ആശംസകളർപ്പിച്ചു. സെറ്റോ തളിപ്പറമ്പ താലൂക്ക് കൺവീനർ പി.വി. സജീവൻ മാസ്റ്റർ സ്വാഗതവും എം .സനീഷ് നന്ദിയും പറഞ്ഞു.